Image

ഫേയ്‌സ് ബുക്ക് പ്രണയം തകര്‍ന്നു: ബി.ടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Published on 07 September, 2015
ഫേയ്‌സ് ബുക്ക് പ്രണയം തകര്‍ന്നു: ബി.ടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു


പള്ളുരുത്തി: ഫെയ്‌സ് ബുക്ക്  പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന്  യുവാവ് കായലില്‍ ചാടി ആത്മഹത്യ ചെയ്തു.  ചുള്ളിക്കല്‍ അക്കരവീട്ടില്‍ റോയ്  ജോസഫിന്റെ മകന്‍ ജിന്റോ (20) ആണ് മരിച്ചത്.  തൃശൂര്‍ സ്വദേശിനിയുമായുള്ള ഫേയ്‌സ്ബുക്ക് പ്രണയം തകര്‍ന്നതാണ് ആത്മഹത്യക്ക് കാരണമെന്ന്  പൊലീസ് പറഞ്ഞു. ടോക്എച്ച് സ്ഥാപനത്തിലെ  ബി.ടെക്  വിദ്യാര്‍ത്ഥിയായിരുന്നു ജിന്റോ. രണ്ട് ദിവസം മുമ്പ്  ജിന്റോയെ കാണാതായതിനെ  തുടര്‍ന്ന് വീട്ടുകാര്‍  തോപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിനിടയിലാണ്  ഇന്നലെ രാവിലെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍  പോസ്റ്റ്മാര്‍ട്ടം നടത്തി  ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക