Image

ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷന് മൂന്നു മാസം തടവ് ശിക്ഷ

Published on 07 September, 2015
ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷന് മൂന്നു മാസം തടവ് ശിക്ഷ

അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷനും എം.എല്‍.എയും മുന്‍ മന്ത്രിയുമായ ബിരജിത്ത് സിംഗിന് മൂന്നു മാസം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി ഉത്തരവ്. 2004ലെ ലഹളയ്ക്കിടെ ഡി.വൈ.എഫ്.ഐ നേതാവ് അബ്ദുള്‍ ഹന്നന്‍,? സെക്യൂരിറ്റി ഗാര്‍ഡ് നിഖില്‍ ദേബ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് വിധി.

ഇന്ത്യന്‍ ആയുധ നിയമം ലംഘിച്ചതിനെതിരായ കേസിലെ കീഴ്‌ക്കോടതി വിധി അംഗീകരിയ്ക്കുകയായിരുന്നു ഹൈക്കോടതി. ഒരു മാസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത,? ജസ്റ്റിസ് ശുഭാശിഷ് തലാപത്ര എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ആവശ്യപ്പെട്ടു. 2004 ജൂലായിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര ത്രിപുരയിലെ ബാബുര്‍ബസാറില്‍ നടന്ന ലഹളയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പിന്നീട് ഹന്നന്റെ അച്ഛന്‍ സിന്‍ഹയ്‌ക്കെതിരെ വധശ്രമത്തിന് കേസ് കൊടുക്കുകയായിരുന്നു. 2013 നവംബറിലാണ് കീഴ്‌ക്കോടതി മൂന്ന് മാസത്തെ തടവ് വിധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക