Image

തോട്ടം തൊഴിലാളി പ്രശ്‌നം: ഇടുക്കിയില്‍ ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

Published on 07 September, 2015
തോട്ടം തൊഴിലാളി പ്രശ്‌നം: ഇടുക്കിയില്‍ ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

തൊടുപുഴ: മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ നടത്തും. തൊഴിലാളികളുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചും ബോണസ് വെട്ടിക്കുറയ്ക്കാനുള്ള മറ്റ് യൂണിയനുകളുടെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് തീരുമാനം.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബി.എം.എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും ഹര്‍ത്താലിന് കാരണമായി ബി.ജെ.പി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക