Image

ബാങ്കോക്ക് സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരെ ചോദ്യം ചെയ്തു

Published on 07 September, 2015
ബാങ്കോക്ക് സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരെ ചോദ്യം ചെയ്തു
ബാങ്കോക്ക്: തായ്‌ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന വിദേശിയുമായി സംസാരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.

ഇവരെ പട്ടാള ക്യാമ്പിലേത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നെന്ന് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവര്‍ ആരാണെന്നോ എന്തിനാണ് ചോദ്യം ചെയ്തതെന്നോ വ്യക്തമായിട്ടില്ല. ഞായറാഴ്ച രാത്രി ഒമ്പതോടെ മിന്‍ബുറിയിലെ മൈമുന ഗാര്‍ഡന്‍ ഹോം അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ തിരച്ചിലിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ബോംബുണ്ടാക്കാനുള്ള സാമഗ്രികള്‍ കണ്ടെടുത്ത മുറിയ്ക്ക് സമീപത്തെ മുറിയിലാണ് ഇന്ത്യക്കാര്‍ താമസിച്ചിരുന്നത്. മുറിയില്‍ താമസിച്ചിരുന്ന വിദേശിയേയും അയാള്‍ക്ക് മുറിയെടുത്ത് നല്‍കിയ തായ് വനിതയേയും പൊലീസ് തിരയുന്നതിനിടെയാണ് ചോദ്യം ചെയ്യല്‍. പൊലീസ് ഞായറാഴ്ച സേനയുമായി ചേര്‍ന്ന് മിന്‍ബുറി ജില്ലയിലെ നിരവധി വീടുകള്‍ പരിശോധിച്ചിരുന്നു. 

ആഗസ്ത് 17ന് ബാങ്കോക്കിലെ എരാവന്‍ ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക