Image

കാസര്‍കോട് പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച

Published on 07 September, 2015
കാസര്‍കോട് പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച


കാസര്‍കോട്: കാസര്‍കോട് എരിയാലില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. കുടുലു സര്‍വീസ് സഹകരണ ബാങ്കിലാണ് ആയുധധാരികളായ അജ്ഞാതസംഘം കവര്‍ച്ച നടത്തിയത്. 

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. രണ്ട് ജീവനക്കാരികളും സ്വര്‍ണം പണയം വയ്ക്കാനെത്തിയ ഒരു യുവതിയും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വര്‍ണവും പണവും കവര്‍ന്നത്. 12 ലക്ഷം രൂപയും 21 കിലോഗ്രാം സ്വര്‍ണവും നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാരില്‍ നിന്നും തെളിവെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക