Image

തദ്ദേശഭരണ തെരഞ്ഞെടുപ്പ് നവംബറില്‍; കരട് വോട്ടര്‍ പട്ടിക തയ്യാറായി

Published on 07 September, 2015
തദ്ദേശഭരണ തെരഞ്ഞെടുപ്പ് നവംബറില്‍; കരട് വോട്ടര്‍ പട്ടിക തയ്യാറായി


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പുനര്‍രൂപീകരിച്ച കൊല്ലം കോര്‍പ്പറേഷനിലും തിരഞ്ഞെടുപ്പ് നടത്തും. സര്‍വകക്ഷി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി രണ്ട് ദിവസങ്ങളിലായാണ് നടത്തുക. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിയുന്നതും നവംബര്‍ ആദ്യംതന്നെ നടത്താനാണ് ലക്ഷ്യം. പുതിയ ഭരണസമിതി ഡിസംബര്‍ ഒന്നിന് മുന്പ് നിലവില്‍ വരുമെന്നും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക തയ്യാറായിട്ടുണ്ട്. 2.49 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5.04 ലക്ഷം പുതിയ വോട്ടര്‍മാരും 725 പ്രവാസി വോട്ടര്‍മാരുണ്ട്. ഇവര്‍ വോട്ട് ചെയ്യാനായി കേരളത്തിലെത്തണം.  കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക