Image

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published on 07 September, 2015
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും കുഴല്‍പ്പണമാക്കി വിദേശത്തേക്ക് കടത്തുകയും ചെയ്ത കോട്ടയം പുതപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തനിക്കെതിരെ നേരിട്ട് തെളിവില്ലെന്ന് ഉതുപ്പിന്റെ വാദം തള്ളിയ കോടതി ഇന്ത്യയിലെത്താതെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി.

വിദേശത്തേക്ക് നഴ്‌സുകളെ നിയമിച്ചതിന്റെ പേരില്‍ മുന്നൂറ് കോടിയിലേറെ രൂപയുടെ അനധികൃത സന്പാദ്യമുണ്ടാക്കി എന്നതാണ് ഉതുപ്പ് വര്‍ഗിസിന് നേരെയുള്ള ആരോപണം. പത്തൊന്‍പതിനായിരം രൂപ വാങ്ങാന്‍ മാത്രം അനുമതി ഉണ്ടായിരിക്കേ ഓരോ നഴ്‌സില്‍ നിന്നും പത്തൊന്‍പതു ലക്ഷമാണ് ഉതുപ്പ് ഈടാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക