Image

2015ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്

Published on 07 September, 2015
2015ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്

കോഴിക്കോട്: 2015ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്. രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. എം. ലീലാവതി ചെയര്‍മാനും സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് ടി. പത്മനാഭനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

മലയാള കഥാലോകത്ത് ടി. പത്മനാഭന്‍ തീര്‍ത്തും ഭിന്നമായ ശൈലിയിലും ഭാഷയിലും രചിച്ച തീഷ്ണവും ആര്‍ദ്രവുമായ കഥകളിലൂടെ കടന്നുവന്ന് വായനക്കാരനെ ആവേശംകൊള്ളിച്ചെന്ന് പുരസ്കാര സമിതി വിലയിരുത്തി.

1948ലാണ് പത്മനാഭന്‍ തന്‍െറ ആദ്യ കഥ പ്രസിദ്ധീകരിച്ചത്. മറ്റു ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ എന്നീ വിദേശ ഭാഷകളിലേക്കും അദ്ദേഹത്തിന്‍െറ കഥകള്‍ പരിഭാഷ ചെയ്യപ്പെട്ടു. എഴുത്തച്ഛന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, കേരള^കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, വള്ളത്തോള്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിത അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക