Image

സി.പി.എം. ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകള്‍: വെള്ളാപ്പള്ളി

Published on 07 September, 2015
സി.പി.എം. ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകള്‍: വെള്ളാപ്പള്ളി
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തളിപ്പറമ്പില്‍ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിക്കുക വഴി സി.പി.എം. ഗുരുദേവനെ അവഹേളിക്കുകയാണ് ചെയ്തത്. ഈഴവരെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ചട്ടമ്പി സ്വാമികളെയോ മന്നത്ത് പത്മനാഭനേയോ ഇങ്ങനെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോ? അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സി.പി.എം ഇപ്പോള്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. ഇത് സി.പി.എമ്മിനെ നാശത്തിലേയ്ക്ക് നയിക്കുകയേ ഉള്ളൂ-വെള്ളാപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക