Image

ഇന്ത്യന്‍ വംശജ ആത്മഹത്യ ചെയ്‌ത സംഭവം: യൂണിവേഴ്‌സിറ്റിക്കും സയനൈഡ്‌ വിതരണ കമ്പനിക്കുമെതിരേ കേസ്‌

Published on 06 September, 2015
ഇന്ത്യന്‍ വംശജ ആത്മഹത്യ ചെയ്‌ത സംഭവം: യൂണിവേഴ്‌സിറ്റിക്കും സയനൈഡ്‌ വിതരണ കമ്പനിക്കുമെതിരേ കേസ്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ വംശജ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റിക്കും സയനൈഡ്‌ വിതരണ കമ്പനിക്കുമെതിരേ കേസ്‌. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ നഴ്‌സിങ്‌ വിദ്യാര്‍ഥിനി 2013ല്‍ സയനൈഡ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ്‌ യൂണിവേഴ്‌സിറ്റിക്കും സയനൈഡ്‌ എത്തിച്ച ആമസോണ്‍ റീട്ടെയ്‌ല്‍ വിതരണക്കാര്‍ക്കുമെതിരെ വിദ്യാര്‍ഥിനിയുടെ അമ്മ കേസുകൊടുത്തത്‌.

2011ല്‍ ഒരു വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന്‌ അസ്വഭാവിക പെരുമാറ്റമായിരുന്നു ഈ പെണ്‍കുട്ടിയുടേത്‌. മദ്യപാനത്തിന്‌ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ലൈംഗിക അതിക്രമം നടത്തിയ വിദ്യാര്‍ഥി ശിക്ഷിക്കപ്പെട്ടിരുന്നില്ല. തായ്‌?ലന്‍ഡിലെ ഒരു വ്യാപാരി മുഖേന അടുക്കള ഐറ്റം എന്ന നിലയിലാണ്‌ സയനൈഡ്‌ ക്രിസ്റ്റല്‍ ഓര്‍ഡര്‍ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക