Image

ആദായനികുതി വെട്ടിപ്പ്‌: വിവരം നല്‍കുന്നവര്‍ക്ക്‌ 15 ലക്ഷം രൂപ ഇനാം

Published on 06 September, 2015
ആദായനികുതി വെട്ടിപ്പ്‌: വിവരം നല്‍കുന്നവര്‍ക്ക്‌ 15 ലക്ഷം രൂപ ഇനാം
ന്യൂഡല്‍ഹി: ആദായനികുതി വെട്ടിപ്പു നടത്തുന്നവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക്‌ 15 ലക്ഷം രൂപ വരെ ഇനാം നല്‍കുന്നു. ഈടാക്കുന്ന നികുതിയുടെ പത്തു ശതമാനമോ, പരമാവധി പ്രതിഫല തുക 15 ലക്ഷം രൂപയോ നല്‍കും. ഇതു സംബന്ധിച്ച്‌ ആദായനികുതിവകുപ്പ്‌ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മുതല്‍ ഇതിനു പ്രാബല്യമുണ്ട്‌. രാജ്യത്തെ കള്ളപ്പണം കണ്ടെത്തുന്നതിനും റവന്യു വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിത്‌. സ്രോതസ്സില്‍നിന്നു നികുതി ഈടാക്കപ്പെടുന്നവരുടെ വിഭാഗത്തിലും സ്വയം അസസ്‌മെന്റ്‌ നല്‍കുന്നവരുടെ വിഭാഗത്തിലും പെടുന്നവരെക്കുറിച്ചു വിവരം നല്‍കാം. വിവരം നല്‍കുന്നവര്‍ ആര്‌ എന്നതു രഹസ്യമായി സൂക്ഷിക്കുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക