Image

ശ്രീകൃഷ്‌ണ ജയന്തി റാലിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച സംഭവം: പ്രതിക്ഷേധം വ്യാപകം

Published on 06 September, 2015
ശ്രീകൃഷ്‌ണ ജയന്തി റാലിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച സംഭവം: പ്രതിക്ഷേധം വ്യാപകം
കണ്ണൂര്‍: ശ്രീകൃഷ്‌ണ ജയന്തി റാലിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച സംഭവത്തില്‍ പ്രതിക്ഷേധം വ്യാപകം ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു.

സിപിഎം തളിപ്പറമ്പ്‌ സൗത്ത്‌ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട്‌ നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യം ഇടംപിടിച്ചത്‌. മഞ്ഞ വസ്‌ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്‌.

അതിനിടെ ജില്ലയിലെ ബാലസംഘം ഘോഷയാത്രകളില്‍ ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ചുള്ള ഒരു ദൃശ്യവും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തുന്നതു പ്രതിഷേധാര്‍ഹമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഗുരുവിനെ അവഹേളിച്ചതില്‍ പ്രതിഷേധിക്കുന്നതായി യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവനെ ദൈവമായി കാണുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണിത്‌. കേരള നവോത്ഥാനത്തിന്‌ ആധാരശില പാകിയ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതും തലയില്‍ ത്രിശൂലവുമായി അവതരിപ്പിച്ചതും കൈകളില്‍ ഗുരുസൂക്തങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു വച്ചതും അങ്ങേയറ്റം അവഹേളനാപരമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക