Image

സംസ്ഥാനത്ത്‌ നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 06 September, 2015
സംസ്ഥാനത്ത്‌ നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമെന്ന്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം:സംസ്ഥാനത്ത്‌ നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമെന്ന്‌ റിപ്പോര്‍ട്ട്‌. ഏഴായിരം ഇനങ്ങളിലായി 1,03,000 ബാച്ച്‌ മരുന്നുകളാണു കേരളത്തിലെ വിപണിയില്‍ എത്തുന്നത്‌. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നതിനു പുറമേ പൊതുവിപണിയില്‍ എത്തുന്ന മരുന്നുകളില്‍നിന്ന്‌ ഒരു ഡ്രഗ്‌ ഇന്‍സ്‌പെക്ടര്‍ ഒന്‍പതു സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്‌ക്ക്‌ അയയ്‌ക്കണമെന്നാണു ചട്ടം. തിരുവനന്തപുരം, കൊച്ചി ലാബുകളിലായി 4300 ബാച്ചുകള്‍ പരിശോധനയ്‌ക്ക്‌ എത്തുന്നതില്‍ 3600 ബാച്ചുകള്‍ മാത്രമാണു പരിശോധിക്കപ്പെടുന്നത്‌. ഇതില്‍ 15 ശതമാനവും നിലവാര പരിശോധനയില്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈവരെ വിവിധ മരുന്നുകളുടെ 65 ബാച്ച്‌ സാംപിളുകള്‍ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക