Image

വി.ആര്‍.എസ്‌ എടുത്ത സൈനികര്‍ക്കും വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും: പ്രധാനമന്ത്രി

Published on 06 September, 2015
വി.ആര്‍.എസ്‌ എടുത്ത സൈനികര്‍ക്കും വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും: പ്രധാനമന്ത്രി
ഫരീദാബാദ്‌: വി.ആര്‍.എസ്‌ എടുത്ത സൈനികര്‍ക്കും വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.രാജ്യത്തിന്‌ വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന സൈനികരോടുള്ള ബഹുമാനത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. ഞങ്ങള്‍ ഒരു വാഗ്‌ദാനം നല്‍കിയിരുന്നു. അത്‌ നിറവേറ്റുന്നു. മുന്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ എന്നത്‌ അഞ്ഞൂറ്‌ കോടിയുടെ കാര്യമായിരുന്നു. എന്നാല്‍ നമ്മളുടെ ഗവണ്‍മെന്റ്‌ പ്രശ്‌നത്തിന്റെ കൂടുതല്‍ ആഴത്തിലേക്ക്‌ ഇറങ്ങിയപ്പോള്‍ അത്‌ അഞ്ഞൂറ്‌ കോടിയല്ലെന്ന്‌ മനസിലായി. പദ്ധതിക്കായി എണ്ണായിരം മുതല്‍ പതിനായിരം കോടി രൂപ വരെയാണ്‌ ഗവണ്‍മെന്റ്‌ അനുവദിച്ചിരിക്കുന്നത്‌.

ഡല്‍ഹിഫരീദാബാദ്‌ മെട്രോ ലൈനിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷം ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അധികാരത്തിലേറിയതിന്റെ ഒന്നാം ദിവസം മുതല്‍ ആരംഭിച്ചിരുന്നു. അതിന്‌ ശേഷമാണ്‌ തീരുമാനമെടുത്തത്‌. ദേശസ്‌നേഹത്തില്‍ നിന്നും സൈനികരോടുള്ള ബഹുമാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഗവണ്‍മെന്റ്‌ ഈ വലിയ തീരുമാനമെടുത്തിരിക്കുന്നത്‌. പദ്ധതിയെക്കുറിച്ച്‌ പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്നും മോദി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക