Image

ബാര്‍കോഴ:വിജിലന്‍സ് അഭിഭാഷകനെ മാറ്റി

Published on 06 September, 2015
ബാര്‍കോഴ:വിജിലന്‍സ് അഭിഭാഷകനെ മാറ്റി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹാജരാവുന്നതില്‍ നിന്ന്  അഭിഭാഷകനും വിജിലന്‍സ് നിയമോപദേശകനുമായ സി.സി അഗസ്റ്റിനെ അഗസ്റ്റിനെ മാറ്റി. അഗസ്റ്റിന് പകരം വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ വി ശശീന്ദ്രന്‍  ഹാജരാകും.  ഈ മാസം പത്തിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
 കഴിഞ്ഞ തവണ ബാര്‍കോഴക്കേസ് പരിഗണിച്ചപ്പോള്‍ , അഡ്വക്കറ്റ് ജനറലിനെ മറികടന്ന് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിന്‍്റെ സാധുത കോടതി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ വിജിലന്‍സ് അഭിഭാഷകന്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക