Image

വണ്‍ റാങ്ക്‌ വന്‍ പെന്‍ഷന്‍: മുഴുവന്‍ ആവശ്യങ്ങളും നേടുന്നതുവരെ സമരമെന്ന്‌ നേതാക്കള്‍

Published on 06 September, 2015
വണ്‍ റാങ്ക്‌ വന്‍ പെന്‍ഷന്‍: മുഴുവന്‍ ആവശ്യങ്ങളും നേടുന്നതുവരെ സമരമെന്ന്‌ നേതാക്കള്‍
ന്യൂഡല്‍ഹി: ഒരേ റാങ്ക്‌ ഒരേ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നേടുന്നതുവരെ സമരം നടത്തുമെന്ന്‌ നേതാക്കള്‍ അറിയിച്ചു. സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പെന്‍ഷന്‍ വര്‍ഷം തോറും പുതുക്കുക, പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്‌ധ സമിതിയില്‍ വിമുക്തഭടന്‍മാരെയും ഉള്‍പ്പെടുത്തുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങള്‍. മരണം വരെ നിരാഹാരം ഒഴിവാക്കി സമരം തുടരാനാണ്‌ തീരുമാനം.

കഴിഞ്ഞദിവസം ഒരേ റാങ്ക്‌ ഒരേ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന്‌ മുന്‍പും ശേഷവും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി സമരപ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഇക്കാര്യങ്ങളില്‍ തീരുമാനമായിരുന്നില്ല. പദ്ധതി പ്രഖ്യാപനത്തിന്‌ ശേഷം വിമുക്തഭടന്‍മാര്‍ പ്രതിരോധമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ തൃപ്‌തി രേഖപ്പെടുത്തിയെങ്കിലും വാഗ്‌ദാനങ്ങള്‍ രേഖാമൂലം നല്‍കാതെ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

തുടര്‍നടപടികളെപ്പറ്റി ആലോചിക്കാന്‍! വിമുക്തഭടന്‍മാരുടെ ചര്‍ച്ച ഇന്ന്‌ ഡല്‍ഹിയില്‍ നടക്കും,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക