Image

ദിഗ്‌ വിജയ്‌ സിങും അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌

Published on 06 September, 2015
ദിഗ്‌ വിജയ്‌ സിങും അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ദിഗ്‌ വിജയ്‌ സിങും ടെലിവിഷന്‍ അവതാരക അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞ മാസം അവസാനം ചെന്നൈയില്‍ വച്ച്‌ ഇരുവരും വിവാഹിതരായതാണ്‌ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏപ്രിലില്‍ മുന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കൂടിയായ ദിഗ്‌!വിജയ്‌ സിങ്‌ അമൃതയുമായി അടുപ്പത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നു. 44 കാരിയായ അമൃത വിവാഹ മോചിതയാണ്‌. ദിഗ്‌!വിജയ്‌ സിങിന്റെ ഭാര്യ 2013ല്‍ മരിച്ചിരുന്നു. ഇദേഹത്തിന്‌ നാലു പെണ്‍മക്കളും ഒരു മകനും ഉണ്ട്‌. 68 കാരനായ ദിഗ്‌!വിജയ്‌ സിങ്‌ ഇപ്പോള്‍ യു എസിലാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.
ദിഗ്‌ വിജയ്‌ സിങും അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക