Image

സചിന്‍ കൊച്ചിയിലെ തന്‍െറ വീട് സന്ദര്‍ശിച്ചു

Published on 05 September, 2015
സചിന്‍  കൊച്ചിയിലെ തന്‍െറ വീട് സന്ദര്‍ശിച്ചു

കൊച്ചി: കൊച്ചിയില്‍ സ്വന്തമാക്കിയ തന്‍െറ വീട് കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറെത്തി. കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രൈം മെറിഡിയന്‍െറ കായലോര പ്രോജക്ടായ ബ്ളൂ വാട്ടേഴ്സിലെ വില്ലയാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സ്വന്തമാക്കിയത്. ഇന്‍റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്‍െറ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെ ത്തിയപ്പോഴാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ വില്ല സന്ദര്‍ശിച്ചത്.

കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ ടീം ഉടമകളിലൊരാള്‍ കൂടിയായ സചിന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവിടുന്നതിന്‍െറ ഭാഗമായാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സചിന്‍ വീട് സ്വന്തമാക്കുന്നത്.

കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്‍െറ അംബാസഡര്‍ കൂടിയായിരുന്നു സചിന്‍. സചിന്‍െറ കരിയറിലെ മികച്ച ബൗളിങ് പ്രകടനത്തിന് വേദിയായതും കൊച്ചിയാണ്. ബാന്ദ്ര പെറി ക്രോസ് റോഡിലെ ബംഗ്ളാവിലാണ് സചിനും കുടുംബവും ഇപ്പോള്‍ താമസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക