നാടും നഗരവും ശ്രീകൃഷ്ണന്റെ ജന്മ്ദിനത്തിനു അമ്പാടിയായി മാറി. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ പങ്കെടുത്ത ഘോഷയാത്ര കാണികളില്‍ ഏറെ കൗതുകം ഉണര്‍ത്തി. മത്സ്യം, കൂര്‍മ്മം, കല്‍ക്കി, ശ്രീകൃഷ്ണന്, ഗരുഡന്, തുടങ്ങി വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും, അരിഷ്ടാസുരവധം, കാളീയമര്‍ദ്ദനം, തുടങ്ങി കഥാസന്ദര്‍ഭങ്ങളും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ അരങ്ങേറി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തികച്ചും ശാന്തമായാണ് നഗരത്തില്‍ ഘോഷയാത്രകള്‍ അരങ്ങേറിയത്. വഴിനീളെ ഘോഷയാത്രക്ക് ആവേശം പകര്‍ന്ന് ഭക്തജനങ്ങളും നാട്ടുകാരും തിങ്ങിനിറഞ്ഞ് ഘോഷയാത്രയ്ക്ക് ആവേശകരമായ സ്വീകരണം നല്കി. കോഴിക്കോട് നടന്ന ഘോഷയാത്രയില്‍ അരങ്ങേരിയ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ബഷീര്‍ അഹമ്മദ്.