Image

ട്വിറ്ററിന്റെ പുതിയ സിഇഒ സാധ്യതാ പട്ടികയില്‍ ഇന്ത്യക്കാരി മുന്നില്‍

ജോര്‍ജ്‌ ജോണ്‍ Published on 05 September, 2015
ട്വിറ്ററിന്റെ പുതിയ സിഇഒ സാധ്യതാ പട്ടികയില്‍ ഇന്ത്യക്കാരി മുന്നില്‍
ഫ്രാങ്ക്‌ഫര്‍ട്ട്‌: ലോകത്തിലെ ജനപ്രിയ സോഷ്യല്‍നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ട്വിറ്ററിന്റെ പുതിയ സിഇഒ യ്‌ക്കായുള്ള തെരച്ചിലില്‍ ഇന്ത്യന്‍ വനിത മുന്നിലാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്ത്യക്കാരിയായ പത്മശ്രീ വാരിയറാണ്‌ ട്വിറ്ററിനെ നയിക്കാന്‍ എത്തുന്നതെന്ന്‌ അമേരിക്കന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സിസ്‌കോയുടെ ചീഫ്‌ ടെക്‌നോളജി ഓഫീസറായിട്ടാണ്‌ പത്മശ്രീ വാരിയറുടെ കഴിഞ്ഞ പ്രവര്‍ത്തനം. സിബിഎസിന്റെ തലവന്‍ ജിം ലാന്‍സോണിന്റെ പേരും സിഇഒ പട്ടികയില്‍ ഉണ്ട്‌. സോഷ്യല്‍ മീഡിയ മുന്നേറ്റത്തില്‍ ഈയിടെയായി ട്വിറ്റര്‍ താഴോട്ട്‌ പോയിരുന്നു. ഇതിനെതുടര്‍ന്നാണ്‌ പുതിയ സിഇഒകളെ നിയമിക്കാന്‍ കമ്പനി നീക്കം നടത്തുന്നത്‌.

കഴിഞ്ഞ നാലു മാസമായി സിഇഒ പോസ്റ്റിലേക്ക്‌ ആളെ തിരയുകയാണ്‌ ട്വിറ്റര്‍. ഡിക്ക്‌ കോസ്റ്റ്‌ലോ രാജിവെച്ച്‌ ഒഴിയുമ്പോള്‍ പുതിയ സിഇഒ ആയി പത്മശ്രീ വാര്യര്‍ എത്തുമെന്ന്‌ അഭ്യൂഹങ്ങളും പരക്കുന്നുണ്ട്‌. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്‌ ഡോര്‍സിയാണ്‌ നിലവിലെ ആക്‌ടിങ്‌ സിഇഒ. മോട്ടോറോളയുടെ വൈസ്‌ പ്രസിഡന്റ്‌, മോട്ടോറോള എനര്‍ജി സിസ്റ്റത്തിന്റെ ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ പത്മശ്രീ വാരിയര്‍ പ്രവര്‍ത്തിച്ച്‌ മികവ്‌ തെളിയിച്ചിട്ടുണ്ട്‌. ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ ലിസ്റ്റില്‍ 73ാം സ്ഥാനമാണ്‌ പത്മശ്രീ വാരിയര്‍ക്കുള്ളത്‌. പത്മശ്രീ വാരിയര്‍ കഴിഞ്ഞ ജൂണിലാണ്‌ സിസ്‌കോയുെട ചീഫ്‌ ടെക്‌നോളജി ഓഫീസര്‍ സ്ഥാനം രാജി വെച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക