Image

'ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ന് രണ്ടാംസ്ഥാനം

Published on 05 September, 2015
'ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ന് രണ്ടാംസ്ഥാനം
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ റോബര്‍ട്ട് മാക്രം, ഗാര്‍ഡിയന്‍ ദിനപത്രത്തിന്‍െറ വായനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ മികച്ച രണ്ടാമത്തെ നോവലായി തെരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കന്‍ എഴുത്തുകാരനായ ചിന്വ അചെബെയുടെ ‘തിങ്സ് ഫാള്‍ അപാര്‍ട്ടി’നാണ് ഒന്നാംസ്ഥാനം.
അരുന്ധതിയുടെ നോവല്‍ പ്രമേയപരമായും പാത്ര സൃഷ്ടിയിലും മികച്ചുനില്‍ക്കുന്നതായും ഗദ്യത്തില്‍ എഴുതിയ കവിതപോലെ അനുഭൂതിജനകമാണെന്നും വായനക്കാര്‍ അഭിപ്രായപ്പെട്ടു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക