Image

തലയോട്ടി ഷീനബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

Published on 05 September, 2015
തലയോട്ടി ഷീനബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

മുംബൈ: റായ്ഗഡിലെ വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീനബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് റിപോര്‍ട്ട്  മുംബൈ പോലീസിന് ലഭിച്ചത്.

ഷീനബോറയെ കഴുത്തുഞെരിച്ചുകൊന്നുവെന്ന് പ്രതികളിലൊരാളായ ഡ്രൈവര്‍ ശ്യാംവര്‍ റായ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷീനയുടെ മാതാവും കേസിലെ പ്രധാന പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജ ി മകള്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്നുവെന്ന നിലപാടിലായിരുന്നു.

അന്വേഷണത്തിനിടെ ഷീനയുടെ പേരിലുള്ള ഒരു വ്യാജ ഇമെയില്‍ അക്കൗണ്ട് ഇന്ദ്രാണി ഉപയോഗിച്ചുവന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ഓഫിസ് ജീവനക്കാരനാണ് ഈ അക്കൗണ്ട് നിര്‍മിക്കാനും ഷീനയുടെ വ്യാജ ഒപ്പ് ഇടാനും ഇന്ദ്രാണിയെ സഹായിച്ചിരുന്നത്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക