Image

ദേശീയ പണിമുടക്ക്‌ തുടങ്ങി; എങ്ങും സമാധാനപരം

Published on 01 September, 2015
ദേശീയ പണിമുടക്ക്‌ തുടങ്ങി; എങ്ങും സമാധാനപരം
തിരുവനന്തപുരം: രാജ്യത്തെ 10 തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്‌ തുടങ്ങി. കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്‌ പണിമുടക്ക്‌. ബുധനാഴ്‌ച അര്‍ധരാത്രി 12 മണി വരെയാണ്‌ പണിമുടക്ക്‌. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക്‌ ജനജീവിതം സ്‌തംഭിപ്പിക്കും. എന്നാല്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധ്യതയില്ല.അവശ്യ സര്‍വിസുകളായ ആശുപത്രി, പത്രംപാല്‍ വിതരണം തുടങ്ങിയവയെയും സംസ്ഥാനത്തുനിന്നുള്ള ഹജ്ജ്‌ തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്‌.

പണിമുടക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. അടുത്ത ബന്ധുക്കളുടെ മരണം, പരീക്ഷ, ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍ എന്നിവക്കൊഴികെ ജീവനക്കാര്‍ക്ക്‌ അവധി നല്‍കേണ്ടതില്‌ളെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. അവധിയില്‍ പോയവരുടെ കണക്ക്‌ നല്‍കാനും വകുപ്പ്‌ മേധാവികളോട്‌ ആവശ്യപ്പെട്ടു. ജോലിക്ക്‌ ഹാജരാകുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കലക്ടര്‍മാരോടും വകുപ്പ്‌ തലവന്മാരോടും നിര്‍ദേശിച്ചു. വിവിധ സര്‍വകലാശാലകളും മറ്റും പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക