Image

ഹാര്‍ദിക് പട്ടേല്‍ 'റിവേഴ്‌സ്' ദണ്ഡി യാത്രയ്ക്ക്

Published on 01 September, 2015
ഹാര്‍ദിക് പട്ടേല്‍ 'റിവേഴ്‌സ്' ദണ്ഡി യാത്രയ്ക്ക്


സൂറത്ത്: ഗുജറാത്തില്‍ ഒ.ബി.സി സംവരണ ആവശ്യം ഉന്നയിച്ചുള്ള പട്ടേല്‍ പ്രക്ഷോഭം  രണ്ടാംഘട്ട  സമരപരിപാടികളിലേക്ക് കടക്കുന്നു. 1930ല്‍ മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സബര്‍മതിയില്‍ നിന്നും ദണ്ഡിയിലേക്ക് നടന്ന അക്രമരഹിതമായ യാത്രയ്ക്ക് സമാനമായി 'റിവേഴ്‌സ്' ദണ്ഡിയാത്ര സംഘടിപ്പിക്കാന്‍ ചൊവ്വാഴ്ച ഹാര്‍ദിക് പട്ടേലിന്രെ നേതൃത്വത്തില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാക്കളുടെ യോഗം തീരുമാനിച്ചു. ദണ്ഡി യാത്രയ്ക്ക് ഗാന്ധിജി തിരഞ്ഞെടുത്ത അതേ പാതയില്‍ എതിര്‍ ദിശയിലേക്കായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക. ദണ്ഡിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് അഹമ്മദാബാദില്‍ അവസാനിക്കുമെന്ന് 
പതിദര്‍ അനാമത് ആന്ദോളന്‍ സമിതി(പാസ്)? കോര്‍ കമ്മിറ്റി അംഗം ദിനേശ് പട്ടേല്‍ പറഞ്ഞു. ഈ മാസം അഞ്ചിനോ ആറിനോ ആയിരിക്കും മാര്‍ച്ചെന്നും ദിനേശ് സൂചിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക