Image

തെലങ്കാനയില്‍ റാഗിങ്ങില്‍ മനംനൊന്ത് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Published on 01 September, 2015
തെലങ്കാനയില്‍ റാഗിങ്ങില്‍ മനംനൊന്ത് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു


ഹൈദരാബാദ്: സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. വാറംഗല്‍ ജില്ലയിലെ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം വാടെപ്പള്ളിയിലെ റെയില്‍പ്പാളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അദിലാബാദ് ജില്ലയിലെ രാമകൃഷ്ണപുരം സ്വദേശി വി.സായ്‌നാഥ് (18)ആണ് മരിച്ചത്. പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദയവായി റാഗിങ് ഇല്ലാതാക്കണമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക