Image

ഉപരാഷ്ട്രപതിയ്ക്ക് നേരെയും വി.എച്ച്.പി

Published on 01 September, 2015
ഉപരാഷ്ട്രപതിയ്ക്ക് നേരെയും വി.എച്ച്.പി


ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ നേരിടുന്ന സ്വത്വ, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഉറച്ച നടപടി വേണമെന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനക്കെതിരെ വി.എച്ച്.പി രംഗത്തെത്തി. രാഷ്ട്രീയപരമായ പ്രസ്താവന വര്‍ഗീയത വളര്‍ത്തുന്നതാണെന്നും ഉപരാഷ്ട്രപതി സ്ഥാനത്തിന് ചേരുന്നതല്ലെന്നും വിശ്വ ഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ആവശ്യം മുസ്ലീങ്ങളെ അസംതൃപ്തിയുടെ ഇടവഴികളിലേക്ക് തള്ളിയിടുമെന്നും അനന്തര ഫലം അപകടകരമാകുമെന്നും ജെയിന്‍ പറഞ്ഞു. അവര്‍ക്ക് മറ്റ് മുസ്ലിം രാഷ്ട്രങ്ങളിലേക്കാള്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. വര്‍ഷങ്ങളായി വിവിധ മാര്‍ഗങ്ങളിലൂടെ സമുദായത്തെ പ്രീണിപ്പിക്കുന്നതാണ് ഇവിടെ നടക്കുന്നത്. നിര്‍ഭാഗ്യകരമായ പ്രസ്താവനയില്‍ ഹമീദ് അന്‍സാരി മാപ്പ് പറയണമെന്നും ജെയിന്‍ ആവശ്യപ്പെട്ടു.

നരേന്ദ്രമോദി സര്‍ക്കാറിന്റെ 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസന'ത്തെ ( സബ്കാ സാത്ത്, സബ്കാ വികാസ്) മുന്‍നിര്‍ത്തി മുസ്ലീങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് മുസ്ലിം സംഘടനകളുടെ ദേശീയ ഉന്നതാധികാര സഭയായ മജ്‌ലിസ് ഇ മുഷാവറാത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക