Image

ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് കൊടുക്കണമെന്ന് പുരോഹിതരോട് മാര്‍പാപ്പ

Published on 01 September, 2015
ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് കൊടുക്കണമെന്ന് പുരോഹിതരോട് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കും ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍മാര്‍ക്കും വാര്‍ഷികാഘോഷത്തില്‍ മാപ്പ് നല്‍കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം. ഗര്‍ഭഛിദ്രം കടുത്ത പാപമായി കരുതുന്ന പുരോഹിതരോടാണ് പോപ്പ് തീരുമാനമറിയിച്ചത്. വാര്‍ഷികാഘോഷത്തില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയുള്ള പ്രസംഗത്തിനിടെ, ഉപരിപ്‌ളവമായ അറിവ് മാത്രമുള്ളവരും മറ്റു മാര്‍ഗങ്ങളില്ലെന്ന് കരുതുന്നവരുമാണ് ദുരന്തത്തിന് തുനിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വേദനാജനകമായ ഈ തീരുമാനത്തില്‍ ദുഖിക്കുന്ന ധാരാളം സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്. ചെയ്യുന്ന പാപത്തിന്റെ കാഠിന്യമറിഞ്ഞെത്തുന്നവര്‍ക്ക് സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായി സ്വാഗതമോതണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
വിശ്വാസികളുടെ പാപങ്ങള്‍ക്ക് മാപ്പുനല്‍കാന്‍ ഈ വര്‍ഷം ഡിസംബര്‍ എട്ടുമുതല്‍ 2016 നവംബര്‍ 20 വരെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്ന് പാപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക