Image

ചെറുയുദ്ധങ്ങള്‍ക്ക് സജ്ജരാകണമെന്ന് കരസേനാ തലവന്‍

Published on 01 September, 2015
ചെറുയുദ്ധങ്ങള്‍ക്ക് സജ്ജരാകണമെന്ന് കരസേനാ തലവന്‍

ന്യൂഡല്‍ഹി: വെടി നിര്‍ത്തല്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റവും സജീവമാകുന്ന സാഹചര്യത്തില്‍ സേന ചെറുയുദ്ധങ്ങള്‍ക്ക് സജ്ജരാകണമെന്ന് കരസേനാ തലവന്‍ ദല്‍ബീര്‍ സിങ്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാകിസ്ഥാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 1965ലെ ഇന്തോ പാക് യുദ്ധ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു സിങ്.

ദീര്‍ഘകാല മുന്നറിയിപ്പില്ലാതെ സംഭവിക്കാവുന്ന ഭാവി യുദ്ധങ്ങളില്‍ ജാഗ്രത പാലിക്കും. എക്കാലവും കരുതലോടെയിരിക്കേണ്ടത് യുദ്ധ തന്ത്രത്തില്‍ സുപ്രധാനമാണ്. ഭീഷണികളും വെല്ലുവിളികളും കൂടുതല്‍ സങ്കീര്‍ണ്ണമാണിപ്പോള്‍. ജമ്മു കാശ്മീരിലെ അസ്വസ്ഥതകള്‍ നിയന്ത്രിക്കാനുള്ള തന്ത്രങ്ങള്‍ തുടരും. കൂടുതലിടങ്ങളിലേക്ക് പ്രശ്‌നങ്ങള്‍ വ്യാപിയ്ക്കുമെന്നതിന്റെ സൂചനയാണ് സമീപ കാല ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങളെ വരുതിയിലാക്കാനും '71ലെ യുദ്ധത്തെ ആത്മവിശ്വാസത്തോടെ നേരിടാനും '65ലെ യുദ്ധം സഹായിച്ചെന്നും സെമിനാറില്‍ ദല്‍ബീര്‍ സിങ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക