Image

ഐ.എസ്. ബന്ധം: മലപ്പുറത്തുകാരന്‍ ഐ.ബിയുടെ കസ്റ്റഡിയില്‍

Published on 01 September, 2015
ഐ.എസ്. ബന്ധം: മലപ്പുറത്തുകാരന്‍ ഐ.ബിയുടെ കസ്റ്റഡിയില്‍
മലപ്പുറം: ഐ.എസ്.ബന്ധം ആരോപിച്ച്  23കാരനായ തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശിയെ രഹസ്യന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തു. ഐ.ബിയും കരിപ്പൂരിലെ എമിഗ്രേഷന്‍ വിഭാഗവുംചേര്‍ന്നാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയ  യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ദുബായിലായിരുന്ന ഇയാള്‍ അബുദാബി ഇന്റര്‍പോളിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നു 29നു കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയപ്പോഴാണ്  കസ്റ്റഡിയിലെടുത്തത്. അഞ്ചുവര്‍ഷം മുമ്പു വിദേശത്തേക്കുപോയ ഇയാളുടെ പഠനവും വിദേശത്തായിരുന്നതായാണു സൂചന. വിവിധ രാജ്യങ്ങളില്‍ പോയതായും ഇന്റലിജന്‍സ് ബ്യൂറോക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക