Image

പാചകവാതകത്തിന് സിലിണ്ടറിന് 25.5 രൂപ കുറച്ചു

Published on 01 September, 2015
പാചകവാതകത്തിന് സിലിണ്ടറിന് 25.5 രൂപ കുറച്ചു
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന് സിലിണ്ടറിന് 25.5 രൂപ കുറച്ചു. വിമാന ഇന്ധനത്തിന് 11.7 ശതമാനവും കുറച്ചു. വിമാന ഇന്ധനത്തിന് കിലോലിറ്ററിന് 5,469.12 രൂപയാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ വിമാന ഇന്ധനത്തിന് കിലോലിറ്ററിന് 40,938.24 രൂപയായി. അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവിലയിലുണ്ടായ കുറവിനത്തെുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കുറച്ചത്. ഡല്‍ഹിയില്‍ പാചകവാതക സിലിണ്ടറിന് 559.50 രൂപയായി. ആഗസ്റ്റ് ഒന്നിന് പാചകവാതകത്തിന് വില കുറച്ചിരുന്നു. കഴിഞ്ഞദിവസം പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നു.
പ്രാദേശിക വില്‍പനനികുതിയിലും മൂല്യവര്‍ധിത നികുതിയിലുമുള്ള വ്യതിയാനം കാരണം വിമാനത്താവളങ്ങളില്‍ വ്യത്യസ്ത വിലയാണുണ്ടാകുക. നിലവില്‍ വിമാന ഇന്ധനത്തിന്‍െറ വില പെട്രോളിന്‍േറതിനേക്കാള്‍ 33 ശതമാനം കുറവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക