Image

മക്കിന്‍ലീ പര്‍വതം ഇനി ‘ഡെനലി’

Published on 01 September, 2015
മക്കിന്‍ലീ  പര്‍വതം ഇനി  ‘ഡെനലി’

വാഷിങ്ടണ്‍: മക്കിന്‍ലീ  പര്‍വതം ഇനി  ‘ഡെനലി’.  1896ല്‍ പര്‍വതത്തിലത്തെിയ പര്യവേക്ഷകന്‍ വില്യം മക്കിന്‍ലി പ്രസിഡന്‍റായതിന് അനുസ്മരിച്ചാണ് മക്കിൻലിയുടെ പേര് നല്‍കിയത്.

ഉയരത്തിലുള്ളത്, മഹത്തായത് എന്നെല്ലാം അര്‍ഥംവരുന്ന ഡെനലി എന്ന പേരിലാണ് നേറ്റിവ് അമേരിക്കൻ ഭാഷയില്‍ പര്‍വതം അറിയപ്പെടുന്നത്. മക്കിന്‍ലി അലാസ്ക സന്ദര്‍ശിച്ചിട്ടില്ല.

സമുദ്രനിരപ്പില്‍നിന്ന് 20,237 അടി (6,168 മീറ്റര്‍) ഉയരമാണ് പര്‍വതത്തിനുള്ളത്. അലാസ്ക സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രസിഡന്‍റ് ബറാക് ഒബാമ പുതിയ പേര് നല്‍കിയത്.

പേരുമാറ്റത്തോട് മക്കിന്‍ലിയുടെ ജന്മസ്ഥലമായ ഒഹായോ എതിർപ്പ്  പ്രകടിപ്പിച്ചിട്ടുണ്ട്. 25ാമത് പ്രസിഡന്‍റായ മക്കിന്‍ലി രണ്ടാംതവണ പ്രസിഡന്‍റായ ഉടൻ  വധിക്കപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക