Image

ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന സാങ്കല്പിക കഥ വൈറലാകുന്നു

Published on 01 September, 2015
ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന സാങ്കല്പിക കഥ വൈറലാകുന്നു

മോസ്കോ: ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു എന്നത് തെറ്റാണെന്നും ലാദിന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും സാങ്കല്‍പിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന
വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് ഡോട്ട് കോം.

  തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും എഡ്വേഡ്  സ്നോഡന്‍ വെളിപ്പെടുത്തിയതായും സൈറ്റ് അവകാശപ്പെട്ടു .

 സാങ്കല്‍പിക വാര്‍ത്തകളാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്കില്‍ യാദൃച്ഛികമാണെന്നും വെബ്സൈറ്റ് പറയുന്നു.

ബഹാമസില്‍ എവിടെയോ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയില്‍ സുഖവാസം നടത്തുകയാണ് ലാദിന്‍ ഇപ്പോള്‍-സൈറ്റ് അവകാശപ്പെട്ടു.

  താടിയും പട്ടാളവേഷവുമില്ലാത്ത ലാദിനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക