Image

ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ്

Published on 01 September, 2015
ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ്

കൊല്‍ക്കത്ത: ഷീന  ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്. എന്‍െറ മക്കളാണ് ഷീനയും മിഖായേലും. അവരുടെ പിതാവാണ് ഞാന്‍.

ഇന്ദ്രാണിയെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍, മൂന്നു വര്‍ഷം ഒരുമിച്ചു താമസിച്ചു. 1989ലാണ് ഇന്ദ്രാണിയുമായി അവസാനമായി സംസാരിച്ചത്. ഇന്ദ്രാണിയുടെയും തന്‍േറയും കുടുംബ പശ്ചാത്തലം വ്യത്യസ്ഥമാണ്. അവര്‍ക്ക് സാമ്പത്തിക താത്പര്യമാണ് ഉണ്ടായിരുന്നതെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.

  പിതാവെന്ന് തെളിയിക്കാനായി ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക