Image

ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌

Published on 31 August, 2015
ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌
ന്യൂഡല്‍ഹി: ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്‌ പണിമുടക്ക്‌. ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള ഭാരതീയ മസ്‌ദൂര്‍ സംഘ്‌ പിന്മാറിയെങ്കിലും പണിമുടക്ക്‌ വിജയമാവുമെന്ന്‌ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. റയില്‍വേയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു വിഷയത്തിനും പരിഹാരമായില്ലെന്ന്‌ നേതാക്കള്‍ കുറ്റപ്പെടുത്തി.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും ഒക്‌ടോബര്‍ ശമ്പളത്തില്‍ നിന്നു തുക തടഞ്ഞുവയ്‌ക്കുമെന്നും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്‌ടര്‍മാരും വകുപ്പുതലവന്മാരും നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ സഹായം നല്‍കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക