Image

ഓണം വാരാഘോഷം: മികച്ച ഫ്‌ളോട്ടിനുള്ള സമ്മാനം മോട്ടോര്‍ വാഹന വകുപ്പിന്

Published on 31 August, 2015
 ഓണം വാരാഘോഷം: മികച്ച ഫ്‌ളോട്ടിനുള്ള സമ്മാനം മോട്ടോര്‍ വാഹന വകുപ്പിന്


തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്രെ സമാപന ഘോഷയാത്രയില്‍ മികച്ച ഫ്‌ളോട്ടിനുള്ള ഒന്നാം സമ്മാനം മോട്ടോര്‍ വാഹന വകുപ്പ് നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും മദ്യപിച്ചുമുള്ള വാഹനമോടിക്കലിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്രെ ഫ്‌ളോട്ടില്‍ പ്രതിപാദിച്ചിരുന്നത്. 

രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തും മൂന്നാം സമ്മാനം തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഒരുക്കിയ ഫ്‌ളോട്ടും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 30,000 രൂപയുമാണ് സമ്മാനത്തുക. അവയവദാനത്തിന്രെ മഹത്വം വിളിച്ചോതുന്നതായിരുന്നു ജില്ലാ പഞ്ചായത്ത് ഒരുക്കിയ രണ്ടാം സ്ഥാനം നേടിയ ഫ്‌ളോട്ട്. മൂന്നാംസ്ഥാനം നേടിയ തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്രെ ഫ്‌ളോട്ട് വിവരിച്ചത് തെരുവുനായ ശല്യവും മാലിന്യപ്രശ്‌നവുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക