Image

പാല്‍മിറയിലെ ബെല്‍ ക്ഷേത്രവും ഐസിസ് തകര്‍ത്തു

Published on 31 August, 2015
പാല്‍മിറയിലെ ബെല്‍ ക്ഷേത്രവും ഐസിസ് തകര്‍ത്തു


ബെയ്‌റൂട്ട്: പാല്‍മിറയിലെ അതിപുരാതനമായ ബെല്‍ ക്ഷേത്രവും ഐസിസ് ഭീകരര്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. രണ്ടായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് അകത്തും പുറത്തും ബോംബുകള്‍ സ്ഥാപിച്ച് ഭീകരര്‍ ഞായറാഴ്ചയാണ് തകര്‍ത്തത്. എന്നാല്‍, ക്ഷേത്രത്തിന്രെ പ്രധാന എടുപ്പ് ഇപ്പോഴും നിലനില്‍പ്പുണ്ടെന്ന് സിറിയന്‍ പുരാവസ്തു വകുപ്പ് മേധാവി മാമൂന്‍ അബ്ദുള്‍കരീം അവകാശപ്പെട്ടു. ക്ഷേത്രം ഭാഗികമായി തകര്‍ന്നുവെന്നാണ് പ്രഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

യുനെസ്‌കോ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന പാല്‍മിറയില്‍ അടിത്തിടെ ഐസിസ് തകര്‍ക്കുന്ന രണ്ടാമത്തെ അതിപുരാതന ക്ഷേത്രമാണിത്. ഗ്രീക്ക്‌റോമന്‍ കാലഘട്ടത്തെ രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ബാല്‍ഷാമിന്‍ ക്ഷേത്രവും രണ്ടാഴ്ച മുന്പ് ഐസിസ് ഭീകരര്‍ ബോംബ് സ്ഥാപിച്ച് തകര്‍ത്തിരുന്നു. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഭീകരസംഘടന പുറത്തുവിട്ടിരുന്നു. ഐസിസിന്രെ 'ക്രൂര'തയെ യുദ്ധക്കുറ്റമെന്ന് യുനെസ്‌കോ അപലപിക്കുകയുണ്ടായി. കഴിഞ്ഞ മേയിലാണ് പാല്‍മിറാ നഗരത്തിന്രെ നിയന്ത്രണം പൂര്‍ണ്ണമായും ഐസിസിന്രെ കൈകളിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക