Image

ഉത്രട്ടാതി വള്ളംകളി: കീഴ്‌വന്‍മയി ജേതാക്കള്‍

Published on 31 August, 2015
ഉത്രട്ടാതി വള്ളംകളി: കീഴ്‌വന്‍മയി ജേതാക്കള്‍

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ കീഴ്‌വന്‍മയി പള്ളിയോടം മന്നംട്രോഫി കരസ്ഥമാക്കി. എടനാട് പള്ളിയോടം രണ്ടാമതായും നെല്ലിക്കല്‍ പള്ളിയോടം മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ചെറുവള്ളങ്ങള്‍ ഉള്‍പ്പെടുന്ന 'ബി' ബാച്ച് മത്സരത്തില്‍ കീകോഴൂര്‍ ജേതാക്കളായി. 

39 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 51 ജലയാനങ്ങളാണ് ഇക്കുറി മാറ്റുരച്ചത്. എ ബാച്ചില്‍ 34ഉം ബി ബാച്ചില്‍ 17ഉം പള്ളിയോടങ്ങളാണ് മത്സരിച്ചത്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.ജെ. ജോസഫ് എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്,? എന്‍.എസ്.എസ് പ്രസിഡന്ര് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക