Image

പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ ലിറ്ററിന് 50 രൂപയും കുറച്ചു

Published on 31 August, 2015
പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ ലിറ്ററിന് 50 രൂപയും കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

രണ്ടാഴ്ച കൂടുമ്പോള്‍ വില പുനഃപരിശോധിക്കുന്നതിന്‍െറ ഭാഗമായാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ വിലയില്‍ കുറവ് വരുത്തിയത്. കഴിഞ്ഞ തവണ പെട്രോളിന് 1.25 രൂപയും ഡീസലിന് 1.17 രൂപയും വില കുറച്ചിരുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 50.68 ഡോളറായി കുറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക