Image

സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുന്നു: ആഭ്യന്തരമന്ത്രി

Published on 31 August, 2015
സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുന്നു: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം  സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.

ഓണാഘോഷം സമാധാനപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് കാസര്‍കോടും കണ്ണൂരും അക്രമങ്ങള്‍ ഉണ്ടായത്. അക്രമങ്ങളില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. ബോധപൂര്‍വം അക്രമം അഴിച്ചുവിടാനാണ് ഇരു പാര്‍ട്ടികളുടെയും ശ്രമം. അക്രമം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക