Image

വീട്ടമ്മയെ നഗ്‌നയാക്കി നടത്തിയ സംഭവം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി

Published on 12 January, 2012
വീട്ടമ്മയെ നഗ്‌നയാക്കി നടത്തിയ സംഭവം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി
മുംബൈ: മകന്‍ ഉന്നത കുലജാതയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ വിരോധംപൂണ്ട്‌ ഒരു സംഘം ആളുകള്‍ ദളിത്‌ സ്‌ത്രീയെ നഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ വിശദീകരണം തേടി. മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ മുള്‍ഗോണ്‍ വില്ലേജിലാണ്‌ സംഭവം. 42കാരിയായ രേഖ ചവാന്‍ എന്ന വിധവയായ ദളിത്‌ സ്‌ത്രീയെയാണ്‌ ചിലര്‍ ചേര്‍ന്ന്‌ ബലമായി തുണിയുരിഞ്ഞ്‌ റോഡിലൂടെ നടത്തിച്ചത്‌. ഇവരെ മര്‍ദ്ദിക്കുകയും ചെയ്‌തു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്ന്‌ ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ പറഞ്ഞു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ മുള്‍ഗോണ്‍ വില്ലേജിലാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക