ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളം പുതിയ
സത്യവാങ്മൂലം നല്കി. വെളളം പങ്കുവയ്ക്കുന്ന കാര്യത്തില്‍ സുപ്രീം
കോടതിക്ക് തീരുമാനം എടുക്കാമെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തമിഴ്നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിനും അവകാശമുണ്ട്.
ഇക്കാര്യത്തില്‍ സുപ്രീം കോടതി ന്യായമായ തീരുമാനം എടുക്കണം.
പുതിയ അണക്കെട്ടിലെ ജലസംഭരണി വിനോദസഞ്ചാര ആവശ്യത്തിന് ഉപയോഗിക്കാനും അവിടെ
മത്സ്യബന്ധനം നടത്താനും കേരളത്തിന് അധികാരമുണ്ടാവണം. ബലക്ഷയം സംബന്ധിച്ച
ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കിലും അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യാന്‍
സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടി.
സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. രമേഷ് ബാബുവാണ് കേരളത്തിനുവേണ്ടി
ഉന്നതാധികാര സമിതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല