മലയാളം ഫിലിം `ഒപ്പം' ജൂലൈ 25നു ലോസ് ആഞ്ചെലെസില്‍ ആദ്യ പ്രദര്‍ശനം നടത്തി
ജോയിച്ചന്‍ പുതുക്കുളംPublished on 21 August, 2015
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ സിനിമാ പ്രേമികളായ കൂട്ടുകാര്‍ ചേര്‍ന്നെടുത്ത
മലയാളം ഫിലിം `ഒപ്പം` ജൂലൈ 25നു ലോസ് ആഞ്ചെലെസ് വിശുദ്ധ അല്‍ഫോന്‍സാ
ദൈവാലയത്തില്‍ പെരുന്നാളിനോട് അനുബന്ധിച്ചു ആദ്യ പ്രദര്‍ശനം നടത്തി. മലയാളത്തിന്റെ
പേരുകേട്ട സ്വന്തം സംവിധായകന് ശ്രീ ലാല്‍ ജോസ് ആശംസകള്‍ നേര്‍ന്നു കൊണ്ട്
ആരംഭിക്കുന്ന ഈ ഫിലിം ആദ്യാവസാനം വരെ പ്രേഷകരെ ആകാംക്ഷയില്‍ നിര്‍ത്തുന്നതില്‍
വിജയിച്ചിരിക്കുന്നു.
ഒപ്പം ഫിലിം യുട്യൂബില്‍ ഓഗസ്റ്റ് 15 നു റിലീസ്
ചെയ്തു.
കുടുംബത്തിലെ
അഭിപ്രായവ്യത്യാസങ്ങള്‍, പലപ്പോഴും നാമറിയാതെ തന്നെ വലിയ വിപത്തുകള്‍
വരുത്തിവയ്ക്കും. തിരക്കേറിയ പ്രവാസി ജീവിതത്തില്‍ കുടുംബബന്ധങ്ങളുടെ
ഭദ്രതയ്ക്കുള്ള ആവശ്യകതയും അതിനോടൊപ്പം തന്നെ നാമേവര്ക്കുമുള്ള സാമൂഹ്യ
പ്രതിബദ്ധതയും ചൂണ്ടിക്കാണിക്കുവാന്‍ ഈ ഫിലിം പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.
ചിക്കാഗോ രൂപതയുടെ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി റവ.ഫാ.
കുര്യാക്കോസ് വാടാന, റവ.ഫാ. സിജു മുടക്കോടില്‍, റവ.ഫാ. മാര്ട്ടിന്
വരിക്കാനിക്കല്‍, തിരുന്നാള്‍ കണ്‍വീനര്‍ ശ്രീ. ഡാല്‍ഫിന്‍ മാത്യു, ഉപ കണ്‍വീനര്‍
ശ്രീ. ബാബു പറമ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫ്രണ്ട്റോയുടെ
ബാനെറില്‍ നിര്‍മിച്ച ഫിലിം കഥയെഴുതി സംവിധാനം ചെയ്തത് ബിന്സണ് ജോസഫും, ഷാജന്
മടാശ്ശേരിയുമാണ്. ടൈറ്റില്‍സ്, ഗ്രാഫിക്സ്, തിരക്കഥ, സംഭാഷണം, ക്യാമറ,
എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നതും ബിന്സണ് ജോസഫ് ആണ്. പശ്ചാത്തല സംഗീതം,
റെക്കോര്‍ഡിംഗ് സ്റ്റുഡിയോ എന്നിവ കൈകാര്യം ചെയ്തത് ജോജി ജോബ് ആണ്. ലൈറ്റ്സ്
നിയന്ത്രിച്ചത് സാജു കൈതത്തറയും ഇംഗ്ലീഷ് സബ് ടൈറ്റില്‍സ് എഴുതിയത് അഖില്‍
തോമസും , ടിന്റു ചാമക്കാലയില്‍ എന്നിവരാണ്. സൈജു ജോസ് എഴുതിയ വരികള്‍ക്ക് ജോജി
ജോബ് ഈണം പകര്‍ന്നു രണ്ടു പേരും ചേര്‍ന്നു ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ബിനിഷ് മാനുംകല്‍, ടിനാ മാനുംകല്‍, ഷാജന് മടാശ്ശേരി, ജോസഫ് ചൂണ്ടക്കാരന്, സാജു
കൈതത്തറ, ബെറ്റ്സി കൈതത്തറ, സോണി അറക്കല്‍, ഈവ സോണി അറക്കല്‍ എന്നിവര്‍ പ്രധാന
വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
ഫ്രണ്ട്റോ ബാനെറിനു വേണ്ടി ലോസ്
ആഞ്ചെലെസില്‍ നിന്നും സൈജു ജോസ് അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല