Image

അതിര്‍ത്തിയില്‍ പാക്‌ വെടിവെയ്‌പ്‌ തുടരുന്നു; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Published on 15 August, 2015
അതിര്‍ത്തിയില്‍ പാക്‌ വെടിവെയ്‌പ്‌ തുടരുന്നു; അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ജമ്മു : അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെയ്‌പ്‌ തുടരുന്നു. നിയന്ത്രണരേഖയ്‌ക്കു ചേര്‍ന്നുള്ള പൂഞ്ച്‌ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാക്ക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിനു പിന്നാലെയാണ്‌ വെടിവയ്‌പ്‌ ആരംഭിച്ചത്‌.

മെന്താര്‍, സൗജിയാന്‍, മന്തി സെക്ടറുകള്‍ക്കു നേരെ ഇന്നലെ രാവിലെ മുതല്‍ തന്നെ പാക്കിസ്ഥാന്‍ വെടിവയ്‌പ്‌ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈന്യവും ഇവര്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ വെടിവയ്‌പ്‌ ആരംഭിച്ചത്‌. സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്ന്‌ കുറേ നേരത്തേയ്‌ക്ക്‌ നിര്‍ത്തിവച്ച വെടിവയ്‌പ്‌ 7.30 ഓടെ വീണ്ടും ആരംഭിക്കുകയായിരുന്നു.

ഈ മാസം 32 തവണയാണ്‌ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കനത്ത സംഘര്‍ഷത്തെത്തുടര്‍ന്ന്‌ സ്വാതന്ത്ര്യദിനമായ ഇന്ന്‌ ഇന്ത്യന്‍ സേന പാക്കിസ്ഥാന്‍ സൈന്യത്തിന്‌ മധുരം കൈമാറുന്ന പതിവ്‌ ഒഴിവാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക