Image

പൂഞ്ചില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: നാലു സാധാരണക്കാര്‍ മരിച്ചു

Published on 15 August, 2015
പൂഞ്ചില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: നാലു സാധാരണക്കാര്‍ മരിച്ചു

  ജമ്മു: സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കാഷ്മീരില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ രൂക്ഷമായ ആക്രമണം നടത്തി. ആക്രമണത്തില്‍ നാലു സാധാരണ പൗരന്മാര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. 

പൂഞ്ച് ജില്ലയിലെ മെന്ധാര്‍ മേഖലയില്‍ പാക് സൈന്യം തൊടുത്ത ഷെല്‍ കാറില്‍ പതിച്ചാണു മൂന്നു പേര്‍ മരിച്ചത്. സംഭവസമയത്തു നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 20 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ സൈനിക ഹെലികോപ്ടറില്‍ ജമ്മു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സായുജിയാന്‍, മാണ്ഡി സെക്ടറുകളിലും പാക് സൈന്യം ആക്രമണം നടത്തി. 

പാക് ആക്രമണം രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞ രാത്രിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഏഴു ദിവസമായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുന്നുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക