Image

മന്ത്രി തലകീഴായി പതാകയുയര്‍ത്തി; രണ്്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 15 August, 2015
മന്ത്രി തലകീഴായി പതാകയുയര്‍ത്തി; രണ്്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

   അമൃത്‌സര്‍: സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി ദേശീയപതാക തലകീഴായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് രണ്്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചാബിലെ അമൃത്‌സറിലെ ഗുരുനാനാക് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് അബദ്ധം സംഭവിച്ചത്. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി ബിക്രം സിംഗ് മജീദിയയാണ് പതാക തലകീഴായി ഉയര്‍ത്തിയത്. 

ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗത്, അമൃത്‌സര്‍ പോലീസ് കമ്മീഷണര്‍ ജെ.എസ്. ഓല തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മജീദിയയുടെ സ്വാതന്ത്ര്യദിന സന്ദേശം കഴിഞ്ഞപ്പോള്‍ മാത്രമാണ് പതാക തലതിരിഞ്ഞ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. 

ചടങ്ങുകള്‍ക്കു ശേഷം മാധ്യമങ്ങളെ കണ്ടുണ്ട മജീദിയ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്നും ജില്ലാ നേതൃത്വത്തിന്റെ പിഴവാണെന്നും അറിയിച്ചു. എന്നാല്‍, പിന്നീട് തിരുത്തിയ മന്ത്രി സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ചടങ്ങു കഴിഞ്ഞ് ഒരുമണിക്കൂറിനു ശേഷം ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പോലീസുകാരായ വരീന്ദര്‍ സിംഗ്, ഗുരുമുഖ് സിംഗ് എന്നിവര്‍ക്കെതിരേ നടപടി സ്വീകരിച്ച കാര്യം അറിയിച്ചു. 

സംഭവം കരുതിക്കൂട്ടിയാണോ എന്നു കണ്‌ടെത്താന്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചതായും രണ്ടണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗത് അറിയിച്ചു. കഴിഞ്ഞ ദിവസം റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ പതാക നേരെയായിരുന്നുവെന്നും ചടങ്ങില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമൃത്‌സര്‍ പോലീസ് കമ്മീഷണര്‍ ജെ.എസ്. ഓല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക