Image

ആനവേട്ടക്കേസ്; ഷോളയാര്‍ വനത്തില്‍ ഒരു ആനയുടെ ജഡംകൂടി കണ്‌ടെത്തി

Published on 15 August, 2015
ആനവേട്ടക്കേസ്; ഷോളയാര്‍ വനത്തില്‍ ഒരു ആനയുടെ ജഡംകൂടി കണ്‌ടെത്തി
തൃശൂര്‍: ഷോളയാര്‍ വനത്തില്‍ ഒരു ആനയുടെ ജഡംകൂടി കണ്‌ടെത്തി. ഇടമലയാറില്‍ ഐക്കരമറ്റം വാസു വെടിവച്ച ആനയാണിതെന്നു സംശയിക്കുന്നു. നാടന്‍ തോക്കിലുപയോഗിക്കുന്ന ഇരുമ്പു കഷണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലഭിച്ചു. വെടിയേറ്റ നാല് ആനകള്‍ ഓടിപ്പോയതായി പ്രതികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. വാസുവിന്റെ തോക്കുകളും ഇരുമ്പുകഷണവും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണം ആരംഭിച്ചതായും വാഴച്ചാല്‍ ഡിഎഫ്ഒ പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക