Image

അനധികൃത ഭൂമി വിവാദം: വി.എസിനെ പ്രതിചേര്‍ക്കാന്‍ ശിപാര്‍ശ

Published on 11 January, 2012
അനധികൃത ഭൂമി വിവാദം: വി.എസിനെ പ്രതിചേര്‍ക്കാന്‍ ശിപാര്‍ശ
തിരുവനന്തപുരം: ബന്ധുവിന്‌ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയ സംഭവത്തില്‍ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ്‌ ശിപാര്‍ശ ചെയ്‌തു. ബന്ധു ടി.കെ. സോമനു കാസര്‍കോട്ട്‌ 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചുകൊടുത്തെന്നാണ്‌ കേസ്‌. ഐഎഎസ്‌ ഉദ്യോഗസ്‌ഥരായ ഷീലാ തോമസ്‌, കെ.ആര്‍.മുരളീധരന്‍, കാസര്‍കോട്‌ മുന്‍ കലക്‌ടര്‍മാരായ കൃഷ്‌ണന്‍കുട്ടി, ആനന്ദ്‌ സിങ്‌ എന്നിവരെ കൂടാതെ ഭൂമി ലഭിച്ച ടി.കെ.സോമനെയും പ്രതിചേര്‍ക്കണമെന്ന്‌ വിജിലന്‍സ്‌ സംഘം ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ബന്ധുവിന്‌ ഭൂമി നല്‍കുന്നത്‌ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം എന്ന്‌ ഷീലാ തോമസ്‌ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്‌ വിജിലന്‍സ്‌ കോടതിയില്‍ ഈയാഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.. വിഎസും മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍, വിഎസിന്റെ പഴ്‌്‌സനല്‍ സ്‌റ്റാഫ്‌ അംഗം സുരേഷ്‌ തുടങ്ങിയവരും പ്രതിസ്ഥാനത്തുണ്ടാകും.
അനധികൃത ഭൂമി വിവാദം: വി.എസിനെ പ്രതിചേര്‍ക്കാന്‍ ശിപാര്‍ശ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക