Image

ഡെന്‍മാര്‍ക്കില്‍ സ്വവര്‍ഗപ്രേമികള്‍ക്കായി വൃദ്ധസദനം

Published on 15 August, 2015
ഡെന്‍മാര്‍ക്കില്‍ സ്വവര്‍ഗപ്രേമികള്‍ക്കായി വൃദ്ധസദനം

 കോപ്പന്‍ഹാഗന്‍: സ്വവര്‍ഗപ്രേമത്തെക്കുറിച്ചും അവരുടെ അവകാശത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവര്‍പോലും അത്തരക്കാരായ യുവാക്കളെക്കുറിച്ചു മാത്രമാണ് പറഞ്ഞു കേള്‍ക്കാറ്. എന്നാല്‍, ഡെന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുന്നു. അവിടെ സ്വവര്‍ഗപ്രേമികള്‍ക്കു മാത്രമായി വൃദ്ധ സദനം തുറന്നു.

രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു കെയര്‍ ഹോം തുറന്നിരിക്കുന്നത്. രാജ്യം സ്വവര്‍ഗപ്രേമികളുടെ അവകാശ ദിനം ആഘോഷമാക്കിയതിനൊപ്പമാണ് ഇങ്ങനെയൊരു സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. യഥാര്‍ഥ വ്യക്തിത്വം മറച്ചുവയ്ക്കാതെയും ഭയക്കാതെയും സ്വവര്‍ഗപ്രേമികള്‍ക്ക് ഇവിടെ താമസിക്കാമെന്നതാണ് ഏറ്റവും വലിയ പ്രയോജനമെന്ന് ഉടമകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക