Image

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫൈനലില്‍

Published on 15 August, 2015
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫൈനലില്‍

ജക്കാര്‍ത്ത: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫൈനലില്‍. സെമിയില്‍ സെമിയില്‍ ഇന്തോനേഷ്യയുടെ  ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 21-17, 21-17. ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലിലത്തെുന്ന ആദ്യ ഇന്ത്യന്‍ താരമായും സൈന മാറി.

സ്വന്തം നാട്ടില്‍ കാണികളുടെ പിന്തുണയോടെ കളിച്ച  ലിന്‍ഡാവെനിക്കെതിരെ മികച്ച പ്രകടനമാണ് സൈന നടത്തിയത്.പരിക്കിന്‍െറ പിടിയിലായിരുന്ന ലിന്‍ഡാവനിയെ 55 മിനിട്ട് കൊണ്ടാണ് ലോക രണ്ടാം നമ്പര്‍ താരമായ സൈന കീഴടക്കിയത്. ആദ്യഗെയിമില്‍  മികച്ച സ്മാഷുളിലുടെ  ലിന്‍ഡാവനി കാണികളുടെ പിന്തുണ നേടിയെങ്കിലും പരിചയ സമ്പന്നത മുതലാക്കി സൈന സെറ്റ് നേടി. രണ്ടാം സെറ്റിന്‍െറ തുടക്കത്തില്‍ ലിന്‍ഡാവനി തിരിച്ചടിച്ചെങ്ങങ്കിലും  പരിക്കു മുതലെടുത്ത സൈന മികച്ച ഫ്ളിക്കുകളിലുടെയും അവസരോചിതമായ ഡ്രോപ്പുകളിലൂടെയും ഗെയിം കൈയ്യിലൊതുക്കി.

ആദ്യമായാണ് സൈന ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സൈന ലോക ഒന്നാം നമ്പര്‍താരം സ്പെയിനിന്‍െറ കരോലിന മരിനെ നേരിടും.

നേരത്തെ,ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനെ 21-15, 19-21, 21-19 ന് തോല്‍പിച്ചാണ് സൈന സെമിയിലത്തെിയത്.
അതേസമയം, രണ്ടുതവണ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞ പി.വി. സിന്ധുവും വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക