Image

സ്വാതന്ത്യ ദിന ഡൂഡ്ല്‍ ഒരുക്കി ഗൂഗ്ള്‍

Published on 15 August, 2015
സ്വാതന്ത്യ ദിന ഡൂഡ്ല്‍ ഒരുക്കി ഗൂഗ്ള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 69ാം സ്വാതന്ത്യ ദിനത്തില്‍ ഡൂഡ്ല്‍ ഒരുക്കി ഗൂഗ്ള്‍. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ദണ്ഡിയാത്രയുടെ രേഖാ ചിത്രവുമായാണ് ഇന്ന് ഇന്ത്യയില്‍ ഗൂഗ്ളിന്‍െറ ഹോം പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ ഡൂഡ്ല്‍ ലഭിക്കുക.

ഖാദി വസ്ത്രം ധരിച്ച് ഗാന്ധിജി മുന്നില്‍ നിന്ന് യാത്ര നയിക്കുകയും പുരുഷന്‍മാരും സ്ത്രീകളുമടക്കം അദ്ദേഹത്തെ അനുഗമിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

1930 മാര്‍ച്ച് 12നാണ് മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ച് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം, 68ാം സ്വാതന്ത്ര്യ ദിനത്തില്‍, സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ സ്റ്റാമ്പ് ഹോംപേജില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗൂഗ്ള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ ഓര്‍മിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക